Latest NewsNewsLife StyleFood & CookeryHealth & Fitness

തൊണ്ടവേദനയും ചുമയും: കുടിക്കാം ഈ പാനീയങ്ങള്‍

ജലദോഷത്തിനോ ചുമയ്‌ക്കോ ശേഷം തൊണ്ട വരണ്ട് പൊട്ടുന്നതും വേദനയുണ്ടാകുന്നതും സാധാരണമാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് കൂടെക്കൂടെ ഉണ്ടാവുകയും, വളരെ ദിവസത്തേക്ക് നീണ്ടുപോവുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് കുടിക്കാൻ കഴിയുന്ന ചില പാനീയങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ഒരു കപ്പ് പാല്‍ അര സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് ഒരല്‍പം നെയ്യും ചേര്‍ക്കാവുന്നതാണ്. നെയ് ചേര്‍ക്കുന്നതിലൂടെ തൊണ്ടയിലുള്ള അസ്വസ്ഥതയ്ക്ക് ശമനമുണ്ടാകുന്നു.

Read Also  :  മഞ്ചേരിയില്‍ വാടക വീട്ടില്‍ നിന്നും 18 കിലോ കഞ്ചാവ് പിടികൂടി

ഇഞ്ചി- പട്ട- ഇരട്ടിമധുരം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ചായയാണ് മറ്റൊരു പാനീയം. ഇവ മൂന്നും അല്‍പാല്‍പമെടുത്ത് പൊടിച്ചത് ഒരു സ്പൂണോളം ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കുക. 10 മിനുറ്റ് തിളപ്പിച്ച ശേഷം ദിവസത്തില്‍ രണ്ടോ മൂന്നോ നേരം കഴിക്കാവുന്നതാണ്.

ഇഞ്ചിയിട്ട് ഉണ്ടാക്കുന്ന ചായ പൊതുവേ ഇടയ്ക്കിടെ നമ്മള്‍ കഴിക്കാറുള്ളതാണ്. ഇതും തൊണ്ടയ്ക്ക് വളരെ നല്ലതാണ്. ഇഞ്ചിയിലുള്ള ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ തൊണ്ടയിലെ അണുബാധയെ ചെറുക്കും. സാധാരണയായി കഴിക്കുന്ന ചായയില്‍ ഇഞ്ചി ചേര്‍ത്തോ അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ ഇഞ്ചിയും അല്‍പം തേനും ചേര്‍ത്ത് ചായയാക്കിയോ കഴിക്കാവുന്നതാണ്.

Read Also  :  സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 21-ന്

പുതിനച്ചായയാണ് തൊണ്ടവേദനയും അസ്വസ്ഥതയും മാറാന്‍ ഉപകരിക്കുന്ന മറ്റൊരു പാനീയം. വെറുതെ വെള്ളം തിളപ്പിച്ച് അതിനകത്ത് പുതിനയിലകളിട്ട് അഞ്ച് മിനുറ്റ് വച്ച ശേഷം അത് കുടിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button