തിരുവനന്തപുരം : ജില്ലയിലെ സർക്കാർ ആയുർവേദ കോളേജ് ആശുപത്രി കാര്യാലയത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്(എക്‌സ്‌റേ) ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി പാസ്സായവരും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ നേടിയിരിക്കണം.
Read Also : വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന ഇളവുകൾ കോവിഡ് രോഗമുക്തി നേടിയവർക്കും ബാധകം: തീരുമാനവുമായി ഖത്തർ
രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം ജനുവരി 21-ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം.
Post Your Comments