അബുദാബി: ബാലസൗഹൃദ നീതി പരിശീലനം ആരംഭിച്ച് അബുദാബി. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് പ്രത്യേക പരിശീലനനം ആരംഭിച്ചത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ക്രിമിനൽ, സിവിൽ കേസുകൾ, വ്യക്തിഗത വിധി തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട നിയമ നടപടികളിൽ ഏറ്റവും പുതിയ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് വേണ്ടിയാണ് പരിശീലനം നടത്തുന്നത്.
ക്രിമിനൽ കേസുകളിൽ വൈദഗ്ധ്യം നേടിയവർ, കോടതി ഉദ്യോഗസ്ഥർ, ശിശു സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർ, വ്യക്തിഗത സ്റ്റാറ്റസ് വിദഗ്ധർ തുടങ്ങിയവർക്കാണ് ബാലസൗഹൃദ നീതി പരിശീലിപ്പിക്കുന്നത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് (എഡിജെഡി) അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ തർക്കങ്ങളിലും കുട്ടികളുടെ അവകാശങ്ങൾക്കും താൽപര്യങ്ങൾക്കും മുൻഗണന നൽകാനാണ് പരിശീലനം നൽകുന്നതെന്ന് യുകെ ലിവർപൂൾ സർവകലാശാലാ നിയമ വിഭാഗം പ്രഫസറും ഇടക്കാല മേധാവിയുമായ ഹെലൻ സ്റ്റാഫോർഡ് വ്യക്തമാക്കി.
Post Your Comments