പാലക്കാട്: വയോദമ്പതികളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാടകീയ രംഗങ്ങൾകൊടുവിൽ പ്രതിയായ മകൻ സനല്‍ (28) പിടിയിൽ. പ്രതിയെ പോലിസ്
വീട്ടില്‍ കള്ളന് കയറിയെന്നും അച്ഛനെയും അമ്മയെയും അപായപ്പെടുത്തിയെന്നും പറഞ്ഞ് ബന്ധുക്കളാണ് സനലിനെ വിളിച്ചുവരുത്തിയത്. തന്നെ സംശയിക്കുന്നില്ലെന്ന് ഇയാളെ വിശ്വസിപ്പിച്ചാണ് ബന്ധുക്കൾ വീട്ടിൽ എത്തിച്ചത്. തുടർന്ന് സനൽ വീട്ടിൽ എത്തിയപ്പോൾ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലിസിലേല്പ്പിയ്ക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് ഒട്ടൂര്ക്കാവില് ചന്ദ്രന് ഭാര്യ ദേവി എന്നിവര്‍ വീടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകനെ തിരഞ്ഞുള്ള പോലീസിന്റെ അന്വേഷണം കര്‍ണാടകത്തിലേക്ക് വരെ നീങ്ങിയിരുന്നു. പുതുപ്പരിയാരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇതിന്റെ ഭാഗമായി ഇപ്പോൾ കര്‍ണാടകയിലെത്തുകയും ചെയ്തിരുന്നു.
Post Your Comments