Latest NewsIndiaNews

‘തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കണം’: പ്രചാരണവുമായി അഖിലേഷ് യാദവ്

അയോധ്യ: യുപി തിരഞ്ഞെടുപ്പിൽ ഇത്തവണ യോഗി ആദിത്യനാഥ് ജയിച്ചാൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപി ഇതിനെ കുറിച്ചായിരിക്കും ഇനി ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിനുള്ള സാഹചര്യം ഒരുക്കരുതെന്നും അഖിലേഷ് പറഞ്ഞു.

‘വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാനാണ് ജനങ്ങൾ കാത്തിരിക്കുന്നത്. ഇത്തവണയും യോഗി ആദിത്യനാഥ് വിജയിച്ചാൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനായിരിക്കും പോകുന്നത്. പക്ഷേ യുപിയിലെ ജനങ്ങൾ അത് അനുവദിക്കില്ല. ബിജെപിയെ ഈ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്നും’- അഖിലേഷ് യാദവ് പറഞ്ഞു.

Read Also  :  തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ യ​ന്ത്രം ത​ക​രാ​റി​ലാ​യി കുടുങ്ങി: താഴെയിറങ്ങാനാകാതെ കുഴഞ്ഞ് യുവാവ് മരിച്ചു

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപിയുടെ വോട്ട് മറിക്കാനാണ് അഖിലേഷിന്റെ ഈ പ്രചാരണം. യോഗിയുടെ ഭരണത്തിൽ യുപി ജനങ്ങൾക്ക് വലിയ മതിപ്പാണെന്ന അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button