Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

പരാതിക്കാരിയെ പീഡിപ്പിച്ചത് 9പേർ, കൂടുതൽ ആസക്തിയുള്ള ഭാര്യമാരുമായി ബന്ധപ്പെടാൻ അവിവാഹിതരായ സ്റ്റഡ്‌സിന് 14000 രൂപ

സംഭവം പുറത്തുപറഞ്ഞാലും താന്‍ ജീവനൊടുക്കുമെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. ഇതിന്റെഭാഗമായി കഴുത്തില്‍ കുരുക്കിട്ട ചില ചിത്രങ്ങളും ഭര്‍ത്താവ് യുവതിക്ക് അയച്ചുനല്‍കി.

കോട്ടയം: സോഷ്യൽ മീഡിയ വഴി ഭാര്യമാരെ കൈമാറ്റം ചെയ്ത സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവത്തില്‍ പരാതി നല്‍കിയ വീട്ടമ്മയെ ഇതുവരെ ഒമ്പതുപേര്‍ പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ആറുപേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് ഇവര്‍. കേസിലെ ബാക്കി പ്രതികള്‍ ഒളിവിലാണ്. ഇതിലൊരാള്‍ വിദേശത്തേക്ക് കടന്നതായാണ് റിപോർട്ടുകൾ.

പരാതിക്കാരിയെ പീഡിപ്പിച്ച ഒമ്പതുപേരില്‍ അഞ്ചുപേരും ഭാര്യമാരുമായാണ് എത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഭാര്യമാരെ പരസ്പരം കൈമാറി ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. എന്നാല്‍ ബാക്കി നാലുപേര്‍ തനിച്ചാണ് വന്നത്. ഇങ്ങനെ വരുന്നവരെ സ്റ്റഡ് എന്നാണ് വിളിക്കുന്നത്. യുവതികളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടണമെങ്കില്‍ ഇവര്‍ 14000 രൂപയാണ് നല്‍കേണ്ടത്. ഇത് കൂടാതെ ലൈംഗിക ഉത്തേജന മരുന്നുകൾ ഉപയോഗിച്ച് ഇവർ ബന്ധപ്പെട്ടിരുന്നു. ലൈംഗിക ആസക്തി കൂടുതൽ ഉള്ള സ്ത്രീകൾക്കായാണ് ഇവരെ ഉപയോഗിച്ചിരുന്നത്.

ഇത്തരത്തില്‍ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വഴി ഇത്തരം പ്രവൃത്തികളിലേർപ്പെട്ടിരുന്നത്. വീടുകളില്‍ വിരുന്ന് എന്നപേരിലാണ് ദമ്പതിമാര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനായി ഒത്തുചേരുന്നത്. കുട്ടികളുമായാണ് ഇവര്‍ വീടുകളില്‍ എത്തുക. ഒരേസമയം ഒന്നിലധികംപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്.

read also: വൈഫ് എക്സേഞ്ച് മേള! ഹോട്ടൽ സുരക്ഷിതമല്ല, കുടുംബസുഹൃത്തുക്കളെന്നു നടിച്ച് വീടുകളിൽ വെച്ച് വെച്ചുമാറൽ: സംഘത്തിൽ ഉന്നതരും

പലവിധത്തിലുള്ള ലൈംഗിക വൈകൃതങ്ങള്‍ക്കും യുവതി ഇരയായിരുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ആത്മഹത്യചെയ്യുമെന്ന് വരെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറഞ്ഞാലും താന്‍ ജീവനൊടുക്കുമെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. ഇതിന്റെഭാഗമായി കഴുത്തില്‍ കുരുക്കിട്ട ചില ചിത്രങ്ങളും ഭര്‍ത്താവ് യുവതിക്ക് അയച്ചുനല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button