കോട്ടയം: പങ്കാളികളെ പങ്കുവെക്കുന്ന സംഘങ്ങൾ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. സംഘത്തിൽ ഉൾപെട്ട് കഴിഞ്ഞാൽ പിന്നെ കുടുംബ സുഹൃത്തത്തുക്കളെ പോലെയാണ് ഇവരുടെ ഇടപെടൽ. രണ്ടും മൂന്നും തവണ കണ്ട് സംസാരിച്ച ശേഷമാണ് ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാൽ മിക്കപ്പോഴും വീടുകളാണ് ഇവർ തിരഞ്ഞെടുത്തിരുന്നത്. വീടുകളിൽ ഒത്തുചേരുകയാണ് ഇവരുടെ പതിവെന്നും പോലീസ് പറഞ്ഞു.
രണ്ട് വീതം ദമ്പതികൾ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളിൽ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു. മാനസിക വൈകൃതമുള്ളവരും ലൈംഗിക വൈകൃതങ്ങൾ നടത്തുന്നവരും സംഘത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ നിരന്തരം ശല്യം സഹിക്കാൻ കഴിയാതെയാണ് പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെതിരെ യുവതി പരാതി നൽകിയത് . ചങ്ങനാശേരി സ്വദേശിനിയായ 26കാരിയാണ് ഗ്രൂപ്പിനെതിരെ രംഗത്തെത്തിയത്.
രണ്ട് വർഷം മുമ്പാണ് ഇവർ ഗ്രൂപ്പിൽ എത്തിപ്പെട്ടതെന്നും വെളിപ്പെടുത്തി. ഭർത്താവിന്റെ നിർബന്ധത്തെ തുടർന്നാണ് യുവതിയും സമൂഹ മാധ്യമ ഗ്രൂപ്പിൽ അംഗമായത്. യുവതിയുടെ ഭർത്താവ് 32കാരനാണ്. ഇയാൾ പണത്തിന് വേണ്ടിയും മറ്റ് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപെടുന്നതിനുമാണ് ഗ്രൂപ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ക്രൂര പീഡനങ്ങൾ തുടർന്നതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവർത്തനങ്ങളുണ്ട്. ഈ ഗ്രൂപ്പിൽ വിവാഹം കഴിക്കാത്തവരും ഉണ്ട്. ഇത്തരം ആളുകളിൽ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ച വയ്ക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരസ്യമായി തന്നെയായിരുന്നു ഈ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.ഞായറാഴ്ചയാണ് കോട്ടയം കറുകച്ചാലിൽ പങ്കാളികളെ പങ്കുവെക്കുന്ന സംഘം പിടിയിലായത്. ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന വൈഫ് എക്സേഞ്ച് മേളയാണ് കോട്ടയം ജില്ലയിലും നടന്നുവന്നിരുന്നത്.
വിദേശത്ത് മാത്രം കേട്ട് പരിചയമുള്ള സംഭവം കേരളത്തിലും ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഈ കൂട്ടായ്മയിൽ ഉൾപെട്ടിട്ടുണ്ടെന്നുമാണ് വിവരം. വൈഫ് എക്സേഞ്ച് മേളയിൽ ഭർത്താക്കന്മാർക്കൊപ്പം പല യുവതികളും പങ്കെടുത്തത് സ്വമേധയായാണെന്നും എന്നാൽ മറ്റുചിലർ കുടുംബം തകരാതിരിക്കാൻ മിണ്ടാതെ സഹിക്കുകയായിരുന്നു എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.
കേസിൽ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്. സമൂഹത്തിലെ ഉന്നതരായ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഈ കൂട്ടായ്മയിൽ അംഗമാണെന്നാണ് റിപ്പോർട്ടുകൾ. വാട്ട്സ് അപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് സംഭവ വികാസങ്ങൾ നടക്കുന്നത്. വീടുകളിൽ അല്ലെങ്കിൽ ഭാര്യയേയും മക്കളെയുമൊത്ത് കുടുംബസമേതമാണ് ഭർത്താക്കന്മാർ ഇതിനായി ഹോട്ടലുകളിലും, റിസോർട്ടുകളിലും മുറിയെടുക്കുന്നത്. രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്.
Post Your Comments