Latest NewsKeralaIndia

ഒരേസമയം 4 പേരുമായി ബന്ധപ്പെടാൻ ഭാര്യമാരെ നിർബന്ധിക്കും: സമ്മതിക്കുന്നത് കുടുംബം തകരാതിരിക്കാൻ! പിന്നീട് ക്രൂര പീഡനം

രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്.

കോട്ടയം: കറുകച്ചാലിൽ പങ്കാളികളെ പങ്കുവെക്കുന്ന സംഘം പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. 2018 മുതൽ ഈ ഗ്രൂപ്പുകളിലൂടെ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സജീവമാണെന്ന് പോലീസിന്റെ കണ്ടെത്തൽ. ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന വൈഫ് എക്സേഞ്ച് മേളയാണ് കോട്ടയം ജില്ലയിലും നടന്നുവന്നിരുന്നത്. സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ആയിരത്തിലധികം ആളുകൾ ഇതിന്റെ ഭാഗമാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്.

കേസിൽ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്. സമൂഹത്തിലെ ഉന്നതരായ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഈ കൂട്ടായ്മയിൽ അംഗമാണെന്നാണ് റിപ്പോർട്ടുകൾ. മീറ്റ് അപ്പ് എന്ന വാട്ട്സ് അപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് സംഭവ വികാസങ്ങൾ നടക്കുന്നത്. ഭാര്യയേയും മക്കളെയുമൊത്ത് കുടുംബസമേതമാണ് ഭർത്താക്കന്മാർ ഇതിനായി ഹോട്ടലുകളിലും, റിസോർട്ടുകളിലും മുറിയെടുക്കുന്നത്. രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്.

രണ്ട് വീതം ദമ്പതികൾ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളിൽ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവർത്തനങ്ങളുണ്ട്. ​ഡോക്ടർമാർ, സർക്കാർ ഉ​ദ്യോ​ഗസ്ഥരുൾപ്പെടെയുള്ളവർ ​ഗ്രൂപ്പുകളിൽ അം​ഗങ്ങളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

read also: പങ്കാളിയെ പങ്കുവെയ്ക്കൽ: പ്രകൃതി വിരുദ്ധ പീഡനവും ലൈംഗിക വൈകൃതങ്ങളും,സംഘത്തിൽ ഡോക്ടർമാരും അഭിഭാഷകരും പ്രവാസികളും 

കേരളം മുഴുവൻ ഇവർക്ക് കണ്ണികളുണ്ടെന്നും പിന്നിൽ വമ്പൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഘത്തി​ന്റെ മുഴുവൻ പ്രവർത്തനങ്ങളും നടക്കുന്നത് സാമൂഹിക മാധ്യമങ്ങൾ വഴി. മെസഞ്ചർ, ടെലി​ഗ്രാം ​ഗ്രൂപ്പുകൾ വഴിയാണ് സന്ദേശങ്ങൾ കൈമാറുന്നത്. കപ്പിൾ കേരള, കപ്പിൾ മീറ്റ് കേരള തുടങ്ങിയ ​ഗ്രൂപ്പുകളിലൂടെയാണ് ചാറ്റ് നടക്കുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ​ഗ്രൂപ്പുകളിൽ ഉള്ളത്. പങ്കാളികളെ കൈമാറിന്നതിന് പുറമെ പണമിടപാടുകളും ഇത്തരം ​ഗ്രൂപ്പുകളിലൂടെ നടക്കുന്നതായാണ് പോലീസ് പറയുന്നത്.

ഗ്രൂപ്പിൽ വിവാ​ഹം കഴിക്കാത്തവരും ഉണ്ട്. ഇത്തരം ആളുകളിൽ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ച വയ്ക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരസ്യമായി തന്നെയായിരുന്നു ഈ ​ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. ഈ ​ഗ്രൂപ്പുകളുടെ തലപ്പത്തിരിക്കുന്നത് വലിയ സംഘങ്ങളാണെന്നാണ് കണ്ടെത്തൽ. ഉന്നതമായ രീതിയിൽ ജീവിതം നയിക്കുന്നവരാണ് ഇത്തരം ​ഗ്രൂപ്പുകളിൽ കൂടുതലായും ഉള്ളത്. ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഈ ഗ്രുപ്പിൽ അംഗങ്ങളാണ്.

ഇവർ പലപ്പോഴും, പല ഇടങ്ങളിൽ വെച്ച് പങ്കാളികളെകൈമാറി ലൈംഗിക സുഖം അനുഭവിച്ചിട്ടുണ്ട് എന്നതും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ജില്ലകളിൽ നിന്നായി ഏഴ് പേരാണ് പിടിയിലായിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാൽ പോലീസ് അറിയിച്ചു.സംഭവത്തിന് ഇരയായ ചങ്ങനാശേരി സ്വദേശിയായ യുവതി യുവതിയുടെ തുറന്നു പറച്ചിലിലൂടെയാണ് വിവരം പുറത്തറിയുന്നത്‌. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button