Latest NewsKeralaNews

‘ലളിത’ സരളയുടെ സുഹൃത്തും വഴികാട്ടിയും: വനിതയ്ക്കെതിരെ ട്രോൾ മഴ

തുണ്ട് എഴുത്തിലൂടെ മലയാളിയെ കോരിത്തരിപ്പിച്ച പമ്മൻ വഴി തെറ്റുന്ന യുവതയെക്കുറിച്ച് പറഞ്ഞാലെന്താകും

വനിതകളുടെ സുഹൃത്തും വഴികാട്ടിയുമെന്ന് വിളംബരം ചെയ്യുന്ന മാധ്യമാണ് വനിത. എന്നാൽ സമൂഹമാധ്യമത്തിൽ വനിതയ്ക്ക് ട്രോളുകളുടെ പൂരം. ലളിത സരളയുടെ സുഹൃത്തും വഴികാട്ടിയും എന്ന പേരിൽ തയ്യാറാക്കപ്പെട്ട ട്രോളിൽ വനിതയെ അടിമുടി പരിഹസിക്കുകയാണ്.

read also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 20,669 വാക്സിൻ ഡോസുകൾ

മലയാള സാഹിത്യത്തിലെ വൻ വിവാദങ്ങളെയും അൽപ്പത്തരങ്ങളെയും സ്മൃതി പഥത്തിലെത്തിക്കുക എന്ന ദൗത്യം കൂടി ഈ ട്രോളിലുണ്ട്. സാഹിത്യത്തിലെ മൗലികതയെ പറ്റി പറയാൻ ദീപാ നിശാന്തും ഭാഷയുടെ ലാളിത്യത്തെക്കുറിച്ച് പറയാൻ പരുക്കൻ ഭാഷയുടെ വക്താവായ മേതിലും എത്തുന്ന ലളിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. തുണ്ട് എഴുത്തിലൂടെ മലയാളിയെ കോരിത്തരിപ്പിച്ച പമ്മൻ വഴി തെറ്റുന്ന യുവതയെക്കുറിച്ച് പറഞ്ഞാലെന്താകും ? ഇങ്ങനെ ഒട്ടനവധി വിരുദ്ധ ഹാസ്യങ്ങളാൽ സമ്പന്നമായ ട്രോൾ അടിമുടി വനിതയെ പരിഹസിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button