ErnakulamLatest NewsKeralaNattuvarthaNews

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ മഹാരാജാസിൽ സംഘർഷം: എട്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

കൊച്ചി: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘർഷം. എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ എട്ട് വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇടുക്കിയിൽ നടന്ന സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ ആക്രമണങ്ങൾ അഴിച്ചു വിടുകയാണെന്ന് കെഎസ്‍യു ആരോപിച്ചു.

ഇടുക്കി പൈനാവ് എൻജിനിയറിങ് കോളജ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ ഏറ്റുമുട്ടലിലാണ് എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർഥി കുത്തേറ്റു മരിച്ചത്. കണ്ണൂർ സ്വദേശി ധീരജ് ആണ് മരിച്ചത്. ധീരജിന് പുറമെ മറ്റു രണ്ട് വിദ്യാർത്ഥികൾക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button