MalappuramNattuvarthaLatest NewsKeralaNews

പോരിന് വന്നാല്‍ തലയും വെട്ടും: എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിന് നേരെ പ്രകോപനവുമായി കോൺഗ്രസ് പ്രവര്‍ത്തകര്‍

മലപ്പുറം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരിപാടിയിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകകരുടെ മാര്‍ച്ച്. സുധാകരനെതിരെ മുദ്രാവാക്യം വിളികളുമായി നിരവധി എസ്എഫ്ഐ പ്രവര്‍ത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ധീരജിന്റെ മരണത്തിന് തിരിച്ചടിക്കുമെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ്എസ്എഫ്ഐ പ്രവര്‍ത്തകരെ നീക്കം ചെയ്തു.

ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രകോപപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പിണറായി കുരക്കുന്നത് കണ്ട് തങ്ങടെ നേരെ കുരക്കണ്ടെന്നും പോരിന് വന്നാല്‍ തലയും വെട്ടുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പോലിസിന്റെ സാനിധ്യത്തിലാണ് കോണ്‍ഗ്രസ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

പത്താന്‍കോട്ട് സൈനിക ക്യാമ്പ് ആക്രമണം നടത്തിയ ഭീകര സംഘത്തെ പിടികൂടി : ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തു

അതേസമയം, എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും എസ്എഫ്ഐ, സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളും പ്രകോപനപരമായ മുദ്രാവാക്യം വിളികളും നടക്കുന്നുണ്ട്.ചിലയിടങ്ങളിൽ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button