ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ അഗ്‌നിബാധ. 1200ഓളം വീടുകള്‍ കത്തി നശിച്ചതായി ബംഗ്ലാദേശ് പോലിസ് അറിയിച്ചു. എന്നാല്‍ അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുളയും ടാര്‍പോളിനും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ വീടുകളാണ് കൂട്ടമായി കത്തിയത്. 5000 ത്തോളം പേരാണ് ഒരൊറ്റ രാത്രികൊണ്ട് ഭവനരഹിതരായത്. നിരവധി പേരുടെ വീടുകള്‍ കത്തിയമര്‍ന്നു. 2017ല്‍ മ്യാന്മറിലെ സൈനിക പീഡനം മൂലം ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യകള്‍ കൂട്ടമായി താമസിക്കുന്ന കോക്സ് ബസാറിലെ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്.
Read Also : ധീരജിന്റെ കൊല കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ: കോടിയേരി ബാലകൃഷ്ണൻ
ക്യാംപ് 16ല്‍ നിന്നാണ് തീപിടുത്തം ആരംഭിച്ചത്. തുടര്‍ന്ന് സമീപത്തെ ക്യാംപുകളിലേയ്ക്ക് അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് തീപിടിത്തം ഉണ്ടായത്. പിന്നീട് തീ നിയന്ത്രണ വിധേയമായതായി പൊലിസ് വക്താവ് കംറാന്‍ ഹുസൈന്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments