Latest NewsNewsInternationalGulfQatar

പന്ത്രണ്ട് മുതൽ 15 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകും: തീരുമാനം അംഗീകരിച്ച് ഖത്തർ

ദോഹ: രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം അംഗീകരിച്ച് ഖത്തർ. ഫൈസർ ബയോഎൻടെക് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാനുള്ള തീരുമാനം അംഗീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് കോവിഡ് വാക്‌സിൻ കുത്തിവെപ്പുകളുടെ ഫലപ്രാപ്തിയും, സുരക്ഷയും സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read Also: അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിൽ വിവിധ തസ്‌തികയിൽ ഒഴിവ്: ജനുവരി 31 വരെ അപേക്ഷിക്കാം

കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം ഉൾപ്പടെ ആഗോളതലത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ രോഗബാധയ്ക്കെതിരായ പ്രതിരോധ ശേഷി ഉയർത്തുന്നതിന് തീരുമാനം സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

2021 മെയ് മാസത്തിലാണ് രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നൽകാൻ ആരംഭിച്ചത്. ഈ കാലയളവിൽ രാജ്യത്ത് ഈ പ്രായവിഭാഗത്തിൽപ്പെടുന്ന പത്തിൽ ഒമ്പത് കുട്ടികളും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ബൂസ്റ്റർ ഡോസിന് അർഹതയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് 4027 7077 എന്ന നമ്പറിൽ കുത്തിവെപ്പിനായി മുൻകൂർ ബുക്കിംഗ് ചെയ്യാം.

Read Also: കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ സി.പി.എമ്മിന് യോഗ്യതയില്ല: കോടിയേരിക്ക് മറുപടിയുമായി കെ. സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button