Latest NewsNewsInternational

ചട്ടം ലംഘിച്ചു: മ്യാന്‍മര്‍ സമരനേതാവ് ഓങ് സാന്‍ സൂ ചിക്ക് നാലുവര്‍ഷം തടവുശിക്ഷ

ആദ്യ വിധിയില്‍ നാലുവര്‍ഷം ശിക്ഷിച്ചെങ്കിലും രണ്ടു വര്‍ഷം തടവായി പട്ടാള ഭരണകൂടം ഇളവ് നല്‍കിയിരുന്നു.

നയ്പിഡോ: മ്യാൻമറിൽ പട്ടാളം പുറത്താക്കിയ ജനകീയ നേതാവ് ഓങ് സാൻ സൂ ചിയെ പ്രത്യേക കോടതി 4 വർഷം തടവിനു ശിക്ഷിച്ചു. ചട്ടം ലംഘിച്ച് ഇറക്കുമതി ചെയ്ത വോക്കി ടോക്കിയും സിഗ്നല്‍ ജാമറും കൈവശം വച്ചെന്നതും കോവിഡ് ചട്ടം ലംഘിച്ചെന്നതുമാണ് കുറ്റങ്ങൾ. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാളം അധികാരം പിടിച്ചതിനുശേഷം സൂ ചിക്കെതിരെ ചുമത്തിയ ഒട്ടേറെ കേസുകളിൽ രണ്ടാമത്തെ വിധിയാണിത്.

Read Also: നഷ്ടപരിഹാരം കൊണ്ട് സമരത്തെ അടിച്ചമർത്താൻ നോക്കണ്ട: സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ കെ രമ

ആദ്യ വിധിയില്‍ നാലുവര്‍ഷം ശിക്ഷിച്ചെങ്കിലും രണ്ടു വര്‍ഷം തടവായി പട്ടാള ഭരണകൂടം ഇളവ് നല്‍കിയിരുന്നു. ഇപ്പോള്‍ ചുമത്തപ്പെട്ട എല്ലാ കേസുകളിലും ശിക്ഷിക്കപ്പെട്ടാൽ, സമാധാന നൊബേൽ ജേതാവായ സൂ ചിക്കു 100 വർഷത്തിലേറെ ജയിലിൽ കഴിയേണ്ടിവരാം. അജ്ഞാത കേന്ദ്രത്തിലാണു സൂ ചിയെ തടവിലാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button