Latest NewsKerala

ഓങ് സാൻ സ്യൂകിയുടെ പൗരത്വം റദ്ദാക്കി പ്രമുഖ രാജ്യം

ഒട്ടാവ•മ്യാൻമർ വിമോചന നായിക ഓങ് സാൻ സ്യൂകിയുടെ പൗരത്വം കനേഡിയന്‍ സര്‍ക്കാര്‍ റദ്ദാക്കി. സ്യൂകിക്ക് ആദരസൂചകമായി നല്‍കിയ പൗരത്വമാണ് കനേഡിയൻ പാർലമെന്‍റ് ഔദ്യോഗികമായി റദ്ദാക്കിയത്. ചൊവ്വാഴ്ചയാണ് ഇതിന് പാര്‍ലമെന്‍റ് ഔദ്യോഗിക അംഗീകാരം നല്‍കിയത്.

രോഹിംഗ്യൻ അഭയാർഥി വിഷയത്തിൽ സ്യൂകി സ്വീകരിച്ച നിലപാടുകളാണ് പൗരത്വം റദ്ദാക്കാന്‍ കാനഡയെ പ്രേരിപ്പിച്ചത്. ആദര സൂചകമായി കാനഡ നല്‍കിയ പൗരത്വം റദ്ദാക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് സ്യൂകി. 2007ലാണ് അദരസൂചകമായി സ്യൂകിക്ക് കാനഡ പൗരത്വം നൽകിയത്.

മ്യാൻമറിൽ സൈന്യം നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് കാനഡ നേരത്തേ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button