Latest NewsNewsInternational

സ്യൂചിക്ക് നല്‍കിയ മനുഷ്യാവകാശ പുരസ്‌കാരം പിന്‍വലിച്ചു

ഓങ് സാങ് സ്യൂചിക്ക് നല്‍കിയ എലി വീസല്‍ പുരസ്‌കാരം പിന്‍വലിച്ചു. പുരസ്‌കാരം പിന്‍വലിച്ചത് റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ മ്യാന്‍മര്‍ സേന നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ സ്യൂചി ശബ്ദമുയര്‍ത്തിയില്ലെന്ന് കാണിച്ചാണ്. പിന്‍വലിച്ചത് യു.എസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ അവാര്‍ഡാണ്. സൂചിക്ക് യു.എസ് മ്യൂസിയം പുരസ്‌കാരം 2012ലാണ് സമ്മാനിച്ചത്.

read also: റോഹിംഗ്യൻ പ്രശ്നത്തിൽ താക്കീതുമായി യുഎൻ

അവാര്‍ഡ് കമ്മിറ്റി റോഹിങ്ക്യന്‍ വിഷയത്തില്‍ നിരവധി ലോകനേതാക്കള്‍ പ്രതികരിച്ചിട്ടും തന്റെ അധികാരമോ സാമൂഹിക പ്രതിബദ്ധതയോ സ്യൂചി പ്രകടിപ്പിച്ചില്ലെന്ന് പറഞ്ഞു. മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലറായ സ്യൂചിക്ക് നല്‍കിയ പുരസ്‌കാരം പിന്‍വലിക്കാന്‍ തീരുമാനിച്ചത് 2016 മുതല്‍ റോഹിങ്ക്യന്‍ വംശജര്‍ക്ക് നേരെ നടന്ന അക്രമങ്ങളുടെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ്. ഏഴു ലക്ഷം പേരാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യന്‍ വംശജര്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വംശീയാക്രമണത്തെ തുടര്‍ന്ന് പലായനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button