പാരീസ്: മ്യാന്‍മറിലെ ഭരണാധികാരിയും ജനകീയ നേതാവുമായ ഓങ് സാന്‍ സ്യൂ ചിക്ക് പാരിസ് നല്‍കിയ പുരസ്‌കാരം രാജ്യം പിന്‍വലിക്കുന്നു. ഫ്രീഡം ഓഫ് പാരിസ് ബഹുമതിയാണ് തിരിച്ചെടുക്കുന്നത്. മ്യാന്‍മര്‍ സൈന്യം വംശീയ ഉന്‍മൂലന ലക്ഷ്യത്തോടെ രോഹിന്‍ഗ്യ ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തിയപ്പോള്‍ സ്യൂ ചി ഇടപ്പെട്ടില്ലെന്ന് കണ്ടെത്തിയോടെയാണ് നടപടി.
അതേസമയം സംഭവത്തെ അപലപിക്കണമെന്ന് ആവശ്യപ്പെട്ട് സ്യൂ ചിക്ക് പാരിസ് മേയര്‍ കത്ത് അയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ സ്യൂ ചി ഇതുവരെ തയ്യാറായിട്ടില്ല. ഗ്ലാസ്‌ഗോ, എഡിന്‍ബറ, ഓക്‌സഫഡ് എന്നീ നഗരങ്ങളും നേരത്തേ ബഹുമതികള്‍ പിന്‍വലിച്ചിരുന്നു. കൂടാതെ ബഹുമതിയായി നല്‍കിയ പൗരത്വം കാനഡ പിന്‍വലിച്ചിരുന്നു.
Post Your Comments