Latest NewsNewsInternationalKuwaitGulf

സർക്കാർ ഓഫീസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും: നിർദ്ദേശം നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഓഫീസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. കുവൈത്ത് സർക്കാരാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 50 ശതമാനം ജീവനക്കാർ മാത്രം ഒരേ സമയം ഓഫീസിൽ ഉണ്ടാകുന്ന വിധം ജോലി ക്രമീകരിക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിസഭ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: ഇതൊക്കെ കേട്ട് പിന്‍തിരിഞ്ഞോടാന്‍ ചോദ്യം ചെയ്യുമ്പോള്‍ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാന്‍: ആലപ്പി അഷറഫി​ന്റെ പോസ്റ്റ്

സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷി നിശ്ചയിച്ചിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങൾ പരമാവധി കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കാനാണ് മന്ത്രിസഭ നൽകിയിരിക്കുന്ന നിർദ്ദേശം. ബുധനാഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും.

അതേസമയം അടിയന്തര ആവശ്യങ്ങളില്ലെങ്കിൽ വിദേശ യാത്ര ഒഴിവാക്കണമെന്ന് കുവൈത്ത് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. കുവൈത്തിൽ വന്നിറങ്ങുന്നവർ ക്വാറന്റെയ്ൻ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നാണ് നിർദ്ദേശം. ക്വാറന്റെയ്ൻ സമയപരിധി അവസാനിക്കുന്നതിന് മുൻപ് മറ്റുള്ളവരുമായി ഇടപെടുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

രാജ്യത്തെ ആശുപത്രികളിലും കോവിഡ് ഇന്റൻസീവ് കെയർ യൂണിറ്റുകളിലുമുള്ള കോവിഡ് കേസുകൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചികിത്സാ രീതികളും പ്രതിരോധ നടപടികളും മന്ത്രാലയം നിരന്തരം വിലയിരുത്തുന്നുണ്ട്. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: കപ്പിൾ സ്വാപ്പിംങിൽ കേസില്ല: വൈഫ് സ്വാപ്പിംഗിന് പിന്നിൽ സെക്‌സ് റാക്കറ്റെന്ന പ്രചാരണം തള്ളി ജില്ലാ പോലീസ് മേധാവി

shortlink

Related Articles

Post Your Comments

Related Articles


Back to top button