മുംബൈ: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ മൂന്നാംഘട്ട പരിശീലനം ആരംഭിച്ചു. ഈ പരിശീലനഘട്ടം കൂടി പൂർത്തിയാക്കിയാൽ ഉടൻതന്നെ വിക്രാന്ത് ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി മാറും. 262 മീറ്റർ നീളമുള്ള വിക്രാന്തിന് 62 മീറ്റർ വീതിയുണ്ട്.
40,000 ടൺ ഭാരമുള്ള വിക്രാന്ത് ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ്. 23,000 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഈ കപ്പലിൽ മിഗ്-29കെ യുദ്ധവിമാനങ്ങളും ടാ ഹെലികോപ്റ്ററുകളും ആക്രമണ സജ്ജമായി നിലയുറപ്പിക്കും. കഴിഞ്ഞ ഓഗസ്റ്റിൽ, ഒന്നാംഘട്ട പരിശീലനവും ഒക്ടോബറിൽ രണ്ടാംഘട്ട പരിശീലനവും വിക്രാന്ത് വിജയകരമായി പൂർത്തിയാക്കിയിരുന്നു.
2,300 കമ്പാർട്ട്മെന്റുകളിലായി 1,700 പേർക്ക് താമസിക്കാനുള്ള സൗകര്യം ഈ കപ്പലിലുണ്ട്. വിക്രാന്തിന് 28 നോട്ടിക്കൽ മൈൽ പരമാവധി വേഗതയാണ് കൈവരിക്കാൻ സാധിക്കുക. ഒറ്റയടിക്ക് 7500 നോട്ടിക്കൽ മൈൽ സഞ്ചരിക്കാൻ ഈ വിമാനവാഹിനിയ്ക്ക് കഴിയും.
Post Your Comments