കുവൈത്ത് സിറ്റി: അടിയന്തര ആവശ്യങ്ങളില്ലെങ്കിൽ വിദേശ യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് കുവൈത്ത് സർക്കാർ. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. കുവൈത്തിൽ വന്നിറങ്ങുന്നവർ ക്വാറന്റെയ്ൻ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നാണ് നിർദ്ദേശം. ക്വാറന്റെയ്ൻ സമയപരിധി അവസാനിക്കുന്നതിന് മുൻപ് മറ്റുള്ളവരുമായി ഇടപെടുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
രാജ്യത്തെ ആശുപത്രികളിലും കോവിഡ് ഇന്റൻസീവ് കെയർ യൂണിറ്റുകളിലുമുള്ള കോവിഡ് കേസുകൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചികിത്സാ രീതികളും പ്രതിരോധ നടപടികളും മന്ത്രാലയം നിരന്തരം വിലയിരുത്തുന്നുണ്ട്. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
Read Also: അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിൽ വിവിധ തസ്‌തികയിൽ ഒഴിവ്: ജനുവരി 31 വരെ അപേക്ഷിക്കാം
Post Your Comments