ErnakulamKeralaNattuvarthaLatest NewsNews

പതിന്നാലുകാരിയെ പീഡിപ്പിച്ചു: സണ്‍ഡേ സ്കൂള്‍ അധ്യാപിക ഉള്‍പ്പടെ നാലുപേര്‍ക്ക് കഠിനതടവ്

കൊച്ചി: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സണ്‍ഡേ സ്കൂള്‍ അധ്യാപിക ഉള്‍പ്പടെ നാലുർക്ക് കഠിന തടവ്. ഇതോടൊപ്പം പ്രതികള്‍ രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കല്‍ അനീഷ (28), പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി ഹര്‍ഷാദ്‌(24), കിഴക്കമ്പലം ആലിന്‍ചുവട് തടിയന്‍വീട്ടില്‍ ജിബിന്‍(24), തൃക്കാക്കര തേവയ്ക്കല്‍ മീന്‍കൊള്ളില്‍ ജോണ്‍സ് മാത്യു (24) എന്നിവരെയാണ്‌ എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്‌.

അനീഷ 32 വർഷവും ഹര്‍ഷാദ്‌ 28 വർഷവും ജിബിന്‍ 48ഉം ജോണ്‍സ്‌ 12 ഉം വര്‍ഷം തടവനുഭവിക്കണമെന്നും പ്രതികള്‍ പിഴയായി ഒടുക്കുന്ന തുക പെണ്‍കുട്ടിക്ക്‌ നല്‍കണമെന്നും വിധിയില്‍ കോടതി വ്യക്തമാക്കി. പെണ്‍കുട്ടിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ മതിയായ നഷ്‌ട പരിഹാരം നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തമിഴ്നാട്ടിൽ 11 സർക്കാർ മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും, പൂർത്തിയായത് 4000 കോടി രൂപയുടെ പദ്ധതി

സണ്‍ഡേ സ്‌കൂളില്‍ മത കാര്യങ്ങള്‍ പഠിപ്പിച്ചിരുന്ന അനീഷയാണ്‌ മറ്റു പ്രതികള്‍ക്ക്‌ കുട്ടിയെ പരിചയപ്പെടുത്തിയത്‌. പീഡനദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതി ജഡ്ജി കെ സോമനാണു കേസില്‍ ശിക്ഷ വിധിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button