ഡല്‍ഹി: തമിഴ്‌നാട്ടില്‍ 11 സര്‍ക്കാര്‍ കോളജുകളും സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ ക്യാംപ്‌സും പ്രധാമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ജനുവരി 12 ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
4,000 കോടി രൂപ മുതല്‍മുടക്കിയാണ് പുതിയ മെഡിക്കല്‍ കോളജുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതില്‍ 2,145 കോടി രൂപ കേന്ദ്ര സര്‍ക്കാരും ബാക്കി സംസ്ഥാന സര്‍ക്കാരുമാണ് നല്‍കിയത്. വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പുര്‍, തിരുവളളൂര്‍, നാഗപട്ടണം,ദിണ്ഡിഗല്‍, കല്ലകുറിച്ചി, അരിയാലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിച്ചത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ ക്യാംപസ് ചെന്നൈയിലാണ്.
രാജ്യത്തിന്റെ പൈതൃകവും പ്രാചീന ഭാഷകളും നിലനിര്‍ത്തുക എന്ന പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമായാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴ് നിര്‍മിച്ചത്. ഇതിനായി ചെലവായ 24 കോടി രൂപയും കേന്ദ്ര ഫണ്ടില്‍നിന്നാണെന്നും പ്രധാമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
Post Your Comments