ഇടുക്കി: ഗവ.എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ കൂടി കസ്റ്റിഡിയിൽ. നേരത്തേ പോലീസ് പിടിയിലായ നിഖിൽ പൈലിക്കൊപ്പം ബസിൽ സഞ്ചരിച്ചിരുന്ന ഒരാളെയും നാല് കെഎസ്‌യു പ്രവർത്തകരെയുമാണ് കസ്റ്റഡിയിൽ എടുത്തത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ നിഖിൽ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. സംഭവ സ്ഥലത്തുനിന്നും എറണാകുളം ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിഖിൽ പിടിയിലായത്.
കരിമ്പൻ ടൗണിൽനിന്നും സ്വകാര്യ ബസിൽ നേര്യമംഗലത്തേക്ക് പോകും വഴി കരിമണലിൽ വച്ച് പോലീസ് ബസ് തടഞ്ഞ് നിഖിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സഹയാത്രക്കാരാണ് ഇയാൾ ബസിൽ സഞ്ചരിക്കുന്ന വിവരം പോലീസിന് കൈമാറിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് ധീരജ് രാജേന്ദ്രൻ (21) കുത്തേറ്റു മരിച്ചത്.
Post Your Comments