ന്യൂഡൽഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത പാർട്ടി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, നേതാക്കളായ വൃന്ദ കാരാട്ട്, മുരളീധരൻ, എ.ആർ. സിന്ധു തുടങ്ങിയവർ കോവിഡ് പോസിറ്റീവായെന്നു റിപ്പോർട്ട്. 3 ദിവസമായി ഹൈദരാബാദിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.
യോഗത്തിന് എത്തുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരണമെന്നായിരുന്നു നിർദേശം. ഇങ്ങനെ എത്തിയവരാണു മടങ്ങും മുൻപ് പോസിറ്റീവായത്. ഒരു ഘട്ടത്തിൽ യോഗം ഓൺലൈനായി നടത്താൻ ആലോചിച്ചിരുന്നെങ്കിലും പിന്നീടു നേരിട്ടാക്കുകയായിരുന്നു.അതേസമയം ചികിത്സാർത്ഥം പിണറായി വിജയൻ അമേരിക്കയിലാണ്.
Post Your Comments