Latest NewsNewsIndia

രാജ്യത്തിന്റെ കോവിഡ് കേന്ദ്രമായി വീണ്ടും മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. ശനിയാഴ്ച പുതുതായി 41,434 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ പകുതിയിലേറെയും മുംബൈയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,318 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഇടയുണ്ട്. മെഡിക്കല്‍ ഓക്സിജന്റെ ആവശ്യം പ്രതിദിനം 800 മെട്രിക് ടണ്‍ കവിയുകയോ ആശുപത്രി കിടക്കകളില്‍ 40 ശതമാനത്തിലധികം കോവിഡ് രോഗികളാകുകയോ ചെയ്താല്‍ ലോക്ഡൗണ്‍ പരിഗണിക്കുമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ പറഞ്ഞിരുന്നു.

പുതിയ കോവിഡ് വകഭേദം എത്രത്തോളം അപകടകാരിയും അല്ലാത്തതുമെന്ന് ചര്‍ച്ച ചെയ്യാതെ പരസ്പരം നമ്മുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button