KeralaLatest NewsNews

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു, കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. എന്നാല്‍ ലോക്ഡൗണ് സാഹചര്യം നിലവില്‍ ഇല്ലെന്നും സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also : ‘ഡെൽറ്റക്രോൺ’ വകഭേദം കണ്ടെത്തി : സൈപ്രസിൽ ഡെൽറ്റ & ഒമിക്രോൺ സംയുക്ത വകഭേദം

സംസ്ഥാനത്ത് ഇന്നലെമാത്രം 5944 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരം ജില്ലയിലാണ് (1219) രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയും (1214).

അതേസമയം, പ്രതിദിന കൊവിഡ് കേസുകളില്‍  കേസുകളില്‍ ഉണ്ടായ
വന്‍ വര്‍ദ്ധനവിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് തമിഴ്നാട്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലിസ് പരിശോധന കര്‍ശനമാക്കി. 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി കടത്തിവിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button