ചെന്നൈ : തമിഴ്നാട്ടിലും പോലീസ് എന്‍കൗണ്ടര്‍. രണ്ട് പേരെ വെട്ടിക്കൊന്ന ഗുണ്ടകളെ ഏറ്റുമുട്ടലില്‍ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ചെങ്കല്‍പേട്ടയില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് തമിഴ്നാട് പോലീസിന്റെ നടപടി. കെ കെ തെരുവ് നിവാസിയായ അപ്പു കാര്‍ത്തിക്കിനെ ചായക്കടയ്ക്ക് സമീപം വെച്ച് മൂന്നംഗ സംഘം നാടന്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സംഘം മേട്ടുതെരുവ് സ്വദേശിയായ മഹേഷിനേയും ഗുണ്ടാ സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു.
തുടര്‍ന്ന് സംഘത്തിലെ രണ്ട് പേരെ പോലീസ് വളഞ്ഞിട്ട് പിടികൂടിയെങ്കിലും ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയും, പോലീസിനു നേരെ നാടന്‍ ബോംബുകള്‍ എറിയുകയും ചെയ്തു . തുടര്‍ന്ന് പോലീസും ഗുണ്ടകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ഗുണ്ടകള്‍ കൊല്ലപ്പെട്ടത്.
Post Your Comments