കോട്ടയം: രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ടതുവഴി ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ മതേതരത്വം പ്രധാനമന്ത്രി ഇല്ലാതാക്കിയെന്ന് സുനില്‍ പി. ഇളയിടം.
മതനിരപേക്ഷ രാഷ്ട്രഭാവനയുടെമേല് മതരാഷ്ട്രത്തിനുള്ള തറക്കല്ലിടലായിരുന്നു ഇതെന്നും, ദരിദ്രരായ ഇന്ത്യക്കാരുടെ കണ്ണീരൊപ്പലാണ് രാഷ്ട്രത്തിന്റെ ദൗത്യമെന്നത് മാറിയെന്നും സുനിൽ പി ഇളയിടം പറഞ്ഞു.
Also Read:സൈന്യത്തിന് ‘ഷൂട്ട് ടു കിൽ’ ഓർഡർ : കലാപകാരികളെ അടിച്ചമർത്താൻ തുനിഞ്ഞിറങ്ങി കസാഖ്സ്ഥാൻ
‘അന്യമതക്കാരെ പുറത്താക്കി, കൊന്നൊടുക്കി തെരുവില്‍ അട്ടഹസിക്കുന്നതാണ് രാജ്യസ്നേഹമെന്ന പുതിയ നിര്‍വചനമാണ് പ്രധാനമന്ത്രിയും ഒപ്പമുള്ളവരും നല്‍കുന്നത് ‘, സുനിൽ പി ഇളയിടം പറഞ്ഞു.
സി.പി.എം കോട്ടയം ജില്ല സമ്മേളനത്തിന് മുന്നോടിയായി സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടന്ന സെമിനാറില്‍ ‘ഇന്ത്യന്‍ ദേശീയതയുടെ ചരിത്ര മാനങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സുനിൽ പി ഇളയിടത്തിന്റെ വിവാദപരമായ പരാമർശം.
Post Your Comments