അൽമാട്ടി: രാജ്യത്ത് കലാപം സൃഷ്ടിക്കുന്ന അക്രമികളെ അടിച്ചമർത്താൻ തുനിഞ്ഞിറങ്ങി കസാഖ്സ്ഥാൻ. കലാപകാരികളെ വെടിവെച്ച് കൊല്ലാനുള്ള ‘ഷൂട്ട് ടു കിൽ’ ഓർഡർ സൈന്യത്തിന് പ്രസിഡന്റ് കാസിം ടോക്കായേവ് ഒപ്പിട്ട് നൽകി.
താരതമ്യേന ശാന്തരാഷ്ട്രമായിരുന്ന കസാഖ്സ്ഥാൻ, ചരിത്രത്തിൽ ഏറ്റവും വലിയ ആഭ്യന്തര കലാപത്തിന്റെ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. ഇന്ധനവിലക്കെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ 18 സർക്കാർ ഉദ്യോഗസ്ഥരെയും സൈനികരെയും അക്രമികൾ ഇതുവരെ കൊലപ്പെടുത്തി. ഇതോടെയാണ് കസാഖ്സ്ഥാൻ സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നത്.
കസാഖ്സ്ഥാന്റെ സഹായത്തിനുള്ള അഭ്യർത്ഥന മാനിച്ച് റഷ്യ, പാരാട്രൂപ്പർ കമാൻഡോകളെ അയച്ചു കൊടുത്തിട്ടുണ്ട്. ഈ സേനയും കസാഖ്സ്ഥാൻ പ്രണയം ചേർന്നാണ് കലാപകാരികളെ അടിച്ചൊതുക്കുന്നത്. ആയുധം കയ്യിലെടുക്കുന്നവർ നിർദാക്ഷിണ്യം കൊല്ലപ്പെടുമെന്ന് സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
Post Your Comments