സിഡ്നി: കറാച്ചി ടെസ്റ്റിൽ മോശമായി പന്തെറിയാന്‍ പാക് നായകന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി ഓസ്‌ട്രേലിയന്‍ സ്പിന്നൻ ഇതിഹാസം ഷെയിന്‍വോണ്‍. ഇരു രാജ്യങ്ങളും തമ്മില്‍ 1994 ല്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അന്ന് പാക് ടീമിന്റെ നായകനായ സലീം മാലിക്ക് തനിക്കും സഹതാരം ടിം മേയ്ക്കും രണ്ടുലക്ഷം അമേരിക്കന്‍ ഡോളറാണ് (ഏകദേശം 1,48,66,900 രൂപ) വാഗ്ദാനം ചെയ്തതെന്നാണ് വോണിന്റെ വെളിപ്പെടുത്തല്‍.
‘1994 ല്‍ കറാച്ചിയിലെ ടെസ്റ്റ് മത്സരം ജയിക്കാന്‍ വേണ്ടിയായിരുന്നു സലീം മാലിക് സമീപിച്ചത്. പരമ്പരയില്‍ ഒരു മത്സരമെങ്കിലും ജയിക്കാന്‍ വേണ്ടിയായിരുന്നു കൈക്കൂലി വാഗ്ദാനം. മത്സരത്തില്‍ തങ്ങള്‍ ആത്മവിശ്വാസം നേടി നില്‍ക്കുന്ന സാഹചര്യത്തിലാണ് സലിം മാലിക്കിന്റെ മുറിയില്‍ ചെന്നത്. അദ്ദേഹം ഇരിക്കാന്‍ പറഞ്ഞു’.
‘നിങ്ങള്‍ നന്നായിട്ടാണ് കളിക്കുന്നതെന്നു പറഞ്ഞു. എന്നാല്‍ ഈ മത്സരം നാളെ ഞങ്ങളെ ജയിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞു. തോറ്റാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയില്ലെന്നും ഞങ്ങളുടേയും ഞങ്ങളുടെ കുടുംബക്കാരുടേയും വീട് നിന്നു കത്തുമെന്നും പറഞ്ഞു’ ഷെയിന്‍ എന്ന ഡോക്യൂമെന്ററിയിലാണ് വോണിന്റെ വെളിപ്പെടുത്തല്‍.
Read Also:- ചർമ്മ സംരക്ഷണത്തിന് ഒലിവ് ഓയില്‍
ഓസ്ട്രലിയയ്ക്കായി 145 ടെസ്റ്റുകളില്‍ നിന്നായി 708 വിക്കറ്റുകള്‍ എടുത്തിട്ടുള്ള താരമാണ് വോണ്‍. 293 ഏകദിനവും അദ്ദേഹം ഓസീസിനായി കളിച്ചു.
Post Your Comments