Latest NewsSaudi ArabiaNewsInternationalGulf

ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ

റിയാദ്: ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കോവിഡ് രോഗം ബാധിച്ചവരും സമ്പർക്കം പുലർത്തിയവരും ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ 2 ലക്ഷം റിയാൽ (39.6 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Read Also: ഊഷ്മളമായ ആതിഥേയത്വത്തിന് നന്ദി: തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയന്‍

നിയമലംഘനം ആവർത്തിക്കുന്നവരിൽ നിന്ന് ഇരട്ടി പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ക്വാറന്റെയൻ ലംഘനം നടത്തുന്നത് വിദേശികളാണെങ്കിൽ നാടുകടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കോവിഡ് വാക്‌സിൻ എടുത്തവർക്ക് പോസിറ്റീവ് ആയാൽ 7 ദിവസവും വാക്‌സീൻ എടുക്കാത്തവർക്ക് 10 ദിവസവുമാണ് ക്വാറന്റെയ്‌നിൽ കഴിയേണ്ടത്.

Read Also: രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button