ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനം ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾക്കായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടൽ. ഇക്കാര്യത്തിൽ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിക്ക് മന്ത്രി നിർദ്ദേശം നൽകി.
കോവിഡ് വ്യാപനം മൂലം 2020 മാർച്ച് 10ന് സ്കൂളുകൾ അടച്ചതിനുശേഷം 2021 നവംബർ ഒന്നിനാണ് സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചത്. രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂളുകളിൽ എത്തണമെന്ന നിർദ്ദേശമാണ് പൊതുവിദ്യാഭ്യാസവകുപ്പ് നൽകിയത്. ഈ പശ്ചാത്തലത്തിൽ പല കുട്ടികളും നേരിട്ട് സ്കൂളിൽ എത്താതെ ഓൺലൈൻ പഠനത്തിലൂടെ അധ്യയന പ്രക്രിയയുടെ ഭാഗമാകുന്നുണ്ട്.
സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ അഞ്ച് ജില്ലകളിലായി ആറ് ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മൂന്നെണ്ണം നവംബർ മാസം മുതൽ തുറന്നു പ്രവർത്തിക്കുന്നു. ബാക്കിയുള്ളവ ഈ മാസം തന്നെ തുറന്നു പ്രവർത്തിക്കും. ഇടുക്കി ജില്ലയിലെ മറയൂർ,അടിമാലി, മലപ്പുറം ജില്ലയിലെ നിലമ്പൂർ എന്നീ സ്ഥലങ്ങളിലായി വനാന്തർ ഭാഗത്തുള്ള ഗോത്ര വിഭാഗങ്ങളിലെ ആൺകുട്ടികൾക്കായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments