Latest NewsKeralaNews

തല വെട്ടിയെടുക്കും: എം ആർ ഗോപനെതിരെ വധ ഭീഷണി മുഴക്കി പോപ്പുലർഫ്രണ്ട് പ്രവർത്തകർ

തിരുവനന്തപുരം : നഗരസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ എം ആർ ഗോപനെതിരെ വധ ഭീഷണി മുഴക്കി പോപ്പുലർഫ്രണ്ട് പ്രവർത്തകർ. സോഷ്യൽ മീഡിയ വഴിയായിരുന്നു വധ ഭീഷണി.

കഴിഞ്ഞ മാസം 22നായിരുന്നു വധഭീഷണിയുമായി പോപ്പുലർഫ്രണ്ട് പ്രവർത്തകർ രംഗത്ത് വന്നത്. തല വെട്ടിയെടുത്ത് മതിലിന് മുകളിൽ വയ്‌ക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ നേമം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. എന്നാൽ, സംഭവത്തിൽ ഇതുവരെ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ബസിൽ തൊട്ടടുത്തിരുന്ന ബിടെക് വിദ്യാർത്ഥിനിയെ തോണ്ടലും ലൈംഗിക സ്പർശവും: ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ അറസ്റ്റില്‍

സംസ്ഥാനത്തെ ബിജെപി ആർഎസ്എസ് നേതാക്കളുടെ വ്യക്തിഗത വിവരങ്ങൾ പോലും പോലീസ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന് ചോർത്തി നൽകിയതായി തെളിഞ്ഞിരുന്നു .ഇതിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിയും ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധി പരാതി നൽകിയിട്ട് പോലും പോലീസ് നടപടി സ്വീകരിക്കാത്തത്. എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തെ കേരള പോലീസ് വീണ്ടും വഴിവിട്ട് സഹായിക്കുന്നത്തിന് തെളിവായി ഇത് മാറുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button