തിരുവനന്തപുരം : ഡി ലിറ്റ് വിവാദത്തില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ കത്ത് പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിസിയുടെ കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
‘തറനിലവാരത്തിലുള്ള ഈ കത്ത് യഥാർത്ഥത്തിൽ പ്രതിപക്ഷനേതാവ് സതീശന്റെ മുഖത്തേക്കാണ് എറിഞ്ഞുകൊടുക്കേണ്ടത്. കാര്യം അറിയാതെ ബഹുമാനപ്പെട്ട ഗവര്‍ണറെ ആക്ഷേപിക്കാൻ വന്ന സതീശനെയാണ് മുക്കാലിൽ കെട്ടി അടിക്കേണ്ടത്’- സുരേന്ദ്രൻ പറഞ്ഞു.
Read Also : കെ ആര്‍ ഗൗരിയമ്മയുടെ ലക്ഷങ്ങളുടെ നിക്ഷേപങ്ങള്‍ സഹോദരിയുടെ മകള്‍ക്ക് : ഹൈക്കോടതി ഉത്തരവ്
കഴിഞ്ഞ മാസം ഏഴിനാണ് കേരള സർവ്വകലാശാല വൈസ് ചാൻസിലർ വി.പി മഹാദേവൻ പിള്ള ഗവർണർക്ക് കത്തെഴുതിയത്. ഔദ്യോഗിക ലെറ്റര്‍ പാഡ് ഒഴിവാക്കിയാണ് വിസി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. ഒരു വെള്ള പേപ്പറില്‍ സീല് പോലുമില്ലാതെയാണ് കത്ത് നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശുപാര്‍ശ എതിര്‍ത്തതായി വി സി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തീര്‍ത്തും അനൗദ്യോഗികമായ നടപടികളാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നെന്ന് കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതെന്നതും ശ്രദ്ധേയമാണ്.
Post Your Comments