Latest NewsKeralaNews

കെ ആര്‍ ഗൗരിയമ്മയുടെ ലക്ഷങ്ങളുടെ നിക്ഷേപങ്ങള്‍ സഹോദരിയുടെ മകള്‍ക്ക് : ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെ ആര്‍ ഗൗരിയമ്മയുടെ ലക്ഷങ്ങളുടെ നിക്ഷേപങ്ങള്‍ ഇനി സഹോരിയുടെ മകള്‍ക്ക്. ഗൗരിയമ്മയുടെ ട്രഷറിയിലുള്ള നിക്ഷേപങ്ങളാണ് സഹോദരിയുടെ മകളായ ഡോ. ബീനാകുമാരിക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ആലപ്പുഴ, തിരുവനന്തപുരം ട്രഷറികളിലുള്ള 34 ലക്ഷം രൂപയാണ് കൈമാറാന്‍ ഉത്തരവായത്. ഗൗരിയമ്മയെ അവസാനകാലത്ത് പരിചരിച്ചത് ഇളയ സഹോദരിയുടെ മകളായ ബീനാകുമാരിയായിരുന്നു.

Read Also : മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർക്കെതിരെ കേസ്: 3 പേര്‍ അറസ്റ്റില്‍

ട്രഷറിയിലെ നിക്ഷേപങ്ങളുടെ നോമിനിയായി ആരെയും രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാരണത്താല്‍ പണം പിന്‍വലിക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബീനാകുമാരി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. നിക്ഷേപത്തിന്റെ അവകാശിയായി വില്‍പത്രത്തില്‍ നിശ്ചയിച്ചിരിക്കുന്നത് തന്നെയാണെന്ന ബീനാകുമാരിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ആലപ്പുഴയിലെ 19 സെന്റ് ഭൂമിയുടെയും ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ട്രഷറികളിലെ നിക്ഷേപത്തിന്റെയും അവകാശി ബീനാകുമാരിയാണെന്ന് വില്‍പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം മെയ് പതിനൊന്നിന് 102ാം വയസിലാണ് കെ ആര്‍ ഗൗരിയമ്മ അന്തരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button