KeralaNattuvarthaLatest NewsNewsIndia

ജിയോ : 5 ജി അവതരണവും ഓഹരി വില്പനയും ഈ വർഷം

കൊൽക്കത്ത: ജിയോയുടെ 5ജി അവതരണവും ഓഹരി വിൽപനയും ഈ വർഷം നടക്കുമെന്ന് റിപ്പോർട്ട്. അതേസമയം റിലയൻസ് ഇൻഡസ്ട്രസി​ന്‍റെ ഉടമസ്ഥതയിലുള്ള ടെലികോം വിഭാഗമായ ജിയോയുടെ ഐ.പി.ഒ ഈ വർഷമുണ്ടാകുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

Also read : സർക്കാർ സ്ഥാപനത്തിൽ ഹോമിയോ ഫാർമസിസ്റ്റ് ഗ്രോഡ് II ഒഴിവ്: ജനുവരി 24 വരെ രജിസ്റ്റർ ചെയ്യാം

ടെലികോം സെക്ടർ കാറ്റലിസ്റ്റായ സി.എൽ.സി.എയാണ് ഇതുസംബന്ധിച്ച ആദ്യ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളിലൊന്നായ ജിയോ വിവിധ നിക്ഷേപകരിൽ നിന്നും 1.52 ലക്ഷം കോടി സ്വരൂപിച്ചിരുന്നു. ഫേസ്ബുക്ക്, ഗൂഗിൾ, ഇന്‍റൽ കാപ്പിറ്റൽ, ക്വാൽകോം വെൻച്വർ, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ കമ്പനികളെല്ലാം ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന അവസരത്തിൽ ഓഹരി വിൽപനയെ വിപണി പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അധികൃതർ പറഞ്ഞു. പ്രതിസന്ധി അതീവ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ വർഷം രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളെല്ലാം നിരക്ക് ഉയർത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button