ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി

മേപ്പാടി: കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടത്തിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശിനി ബിമല (28) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നേപ്പാൾ സ്വദേശി സാലിവൻ ജാഗിരി (30) നെ സംഭവ സ്ഥലത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

Also Read : നിരവധി പേരില്‍ നിന്ന് കെ.എസ്.യു നേതാവ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. എട്ട് വയസുകാരനായ മകനേയുംകൊണ്ട് നാടുവിടാനുള്ള ശ്രമത്തിനിടെ സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്. കൃത്യമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button