Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

ആക്രമിക്കപ്പെട്ട നടിയ്ക്ക് പേരില്ല പക്ഷെ നിരന്തരമായി ആക്രമിക്കപെടുന്ന ബിന്ദു അമ്മിണി ടീച്ചർക്ക് ഇപ്പോഴും പേരുണ്ട്

കൊച്ചി: കോഴിക്കോട് ബീച്ചിൽ പൊതുപ്രവർത്തക ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ആക്രമിക്കപ്പെട്ട നടി ആരാണെന്ന് എല്ലാവർക്കുമറിയാമെങ്കിൽ പോലും അവർക്കിപ്പോഴും പേരില്ലെന്നും പക്ഷെ നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ഒരു ദളിത് സ്ത്രിയായതിനാൽ ഇപ്പോഴും പേരുണ്ടെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ബിന്ദുഅമ്മിണി എന്ന പേരിനെപോലും ആക്രമിക്കാൻ ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്ന് ഒരു പുരോഗമനവുമില്ലാത്ത നമ്മുടെ കപട പുരോഗമനവാദികൾ സ്വന്തം സമൂഹത്തോട് പറയാതെ പറയുകയാണെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ആക്രമിക്കപ്പെട്ട നടി ആരാണെന്ന് എല്ലാവർക്കുമറിയാമെങ്കിൽ പോലും അവർക്കിപ്പോഴും പേരില്ല…പക്ഷെ നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചർക്ക് ഇപ്പോഴും പേരുണ്ട്…കാരണം അവർ ഒരു ദളിത് സ്ത്രിയാണ് എന്നതുകൊണ്ട് ആർക്കും എപ്പോഴും ആ പേരിനെപോലും ആക്രമിക്കാൻ ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്ന് ഒരു പുരോഗമനവുമില്ലാത്ത നമ്മുടെ കപട പുരോഗമനവാദികൾ സ്വന്തം സമൂഹത്തോട് പറയാതെ പറയുകയാണ്…ഇരകൾക്കിടയിൽ പോലും ജാതിയത എങ്ങിനെയാണ് കൊണ്ടാടപ്പെടെണ്ടത് എന്ന് കൃത്യമായി തിരിച്ചറിയുന്ന രാഷ്ട്രിയ നേതൃത്വം..

ഇനി അന്യസംസ്ഥാനങ്ങളിൽ സ്ത്രീപക്ഷ കേരളം എന്ന സെമിനാറും കൂടി നടത്തിയാൽ എല്ലാം ശുഭം …പിന്നെ പ്രകാശ് രാജ് സാറിനെ പോലെയുള്ള ആളുകൾ കേരളത്തിലെ സ്വാതന്ത്ര്യമുള്ള കാറ്റ് ശ്വസിക്കാൻ വരുമ്പോൾ മതവർഗ്ഗിയവാദികൾ അടിച്ച് പൊട്ടിച്ച ബിന്ദുഅമ്മിണി ടീച്ചറുടെ രക്തകറയുള്ള വസ്ത്രം കുടി ശ്വസിക്കാൻ കൊടുക്കണം എന്ന് മാത്രം…ശ്യമ സുന്ദര കേര കേദാര ഭൂമി…മാനവർക്ക് സമത നൽകിയ മഹതിയാം ഭൂമി.

shortlink

Related Articles

Post Your Comments

Related Articles


Back to top button