Latest NewsNewsLife StyleHealth & Fitness

ഇഷ്ട താരത്തോട് അമിതമായ ആരാധനയുള്ളവർക്ക് ബുദ്ധികുറവായിരിക്കും: പഠനം

ഹംഗേറിയ: ഇഷ്ടമുള്ള താരത്തിനോടുള്ള ആരാധന കൊണ്ട് അവരുടെ സ്വകാര്യ ജീവിതത്തെ പിന്തുടരുന്ന ആരാധകരുണ്ട്. ഇത്തരക്കാർ താരത്തിന്റെ വസ്ത്രങ്ങളെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും ഫാഷൻ ട്രെൻഡുകളെ കുറിച്ചും അറിയാൻ ശ്രമിക്കുകയും, അതനുകരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ താരാരാധന അമിതമായുള്ളവർക്ക് ബുദ്ധി ശക്തി കുറവായിരിക്കും എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ബിഎംസി സൈക്കോളജിയിൽ 2021ഡിസംബെരിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഇഷ്ട താരത്തോട് അമിതമായ ആരാധനയുള്ളവർക്ക് സ്വയം കരുതുന്നതിനേക്കാൾ ബുദ്ധി കുറഞ്ഞയാളാവാനാണ് സാധ്യത എന്നാണ് പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്. 1,763 ഹംഗേറിയൻ പൗരന്മാർക്കിടയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിനു വേണ്ടി തെരഞ്ഞെടുത്തവരെ ഒരു ഡിജിറ്റ് സിംബോളൈസേഷൻ ടെസ്റ്റ്, സെലിബ്രിറ്റികളോടുള്ള ആരാധന നിർണയിക്കാനുള്ള ഒരു ചോദ്യാവലി, 30 വാക്കിന്റെ ഒരു വൊക്കാബുലറി ടെസ്റ്റ് എന്നിവയ്ക്ക് വിധേയമാക്കി.

‘കർഷകൻ കവിളത്തടിച്ചു’ എന്ന തരത്തിൽ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം: വ്യക്തമാക്കി ബിജെപി എംഎൽഎ

സെലിബ്രിറ്റി ആറ്റിറ്റിയൂഡ് സ്‌കെയിലിലെ ഉയർന്ന സ്‌കോറുകളും കോഗ്നിറ്റീവ് എബിലിറ്റി ടെസ്റ്റുകളിലെ താഴ്ന്ന പ്രകടനവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനഫലത്തിലൂടെ തെളിഞ്ഞു. കൃത്യമായി പറഞ്ഞാൽ ഇഷ്ട താരങ്ങളോട് കൂടുതൽ താൽപര്യം കാണിച്ചവർ ബുദ്ധിശക്തി വിലയിരുത്തുന്ന പരീക്ഷകളിൽ താഴ്ന്ന പ്രകടനവും മറ്റുള്ളവർ താരതമ്യേന ഉയർന്ന പ്രകടനവും കാഴ്ചവെയ്ക്കുകയായിരുന്നു. അതേസമയം, ഇതിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഗവേഷകർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.

ഒരു സെലിബ്രിറ്റിയോടുള്ള അമിതമായ ഭ്രമം മൂലം തലച്ചോറിൽ മറ്റു കാര്യങ്ങൾക്ക് ആവശ്യത്തിന് ഇടം ലഭിക്കുന്നില്ലെന്നും എന്നാൽ ബുദ്ധിശാലികളായ ആളുകൾക്ക് താരപരിവേഷത്തിന് പിന്നിലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്നത് കൊണ്ട് അവർക്ക് സെലിബ്രിറ്റികളോട് അമിതമായ അഭിനിവേശം ഉണ്ടാകില്ല എന്നതാകാം കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Post Your Comments


Back to top button