Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CricketLatest NewsNewsSports

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ്: പരിക്ക് ഭേദമായി കോഹ്‌ലി തിരിച്ചെത്തും

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ പരിക്ക് ഭേദമായി വിരാട് കോഹ്‌ലി തിരിച്ചെത്തുമെന്ന് വൈസ് ക്യാപ്റ്റൻ കെഎല്‍ രാഹുല്‍. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി പിന്നാലെ സംസാരിക്കുന്നതിനിടെയാണ് കോഹ്‌ലിയുടെ തിരിച്ചുവരവിനെ കുറിച്ച് രാഹുല്‍ പ്രതികരിച്ചത്.

‘കോഹ്‌ലിയുടെ അവസ്ഥ വളരെയധികം ഭേദപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെറ്റ്‌സില്‍ പരിശീലിക്കുന്നുമുണ്ട്. ഫീല്‍ഡിംഗ് പരിശീലനവും ഓട്ടവുമൊക്കെയായി അദ്ദേഹം കളത്തിലിറങ്ങുന്നുണ്ട്. മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ കോഹ്‌ലിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ’ രാഹുല്‍ പറഞ്ഞു.

അതേസമയം, രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയമാണെന്ന് രാഹുല്‍ സൂചിപ്പിച്ചു. ‘സിറാജിന്റെ പരിക്ക് നിരീക്ഷിക്കേണ്ടതുണ്ട്. കൈക്കുഴയ്ക്കു പരിക്കേറ്റാല്‍ അതു ഭേദമായി തിരിച്ചെത്താന്‍ സമയമെടുക്കും. പക്ഷേ, ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും പകരക്കാരനായി കളിക്കാനുള്ളതിനാല്‍ ആശങ്കപ്പെടാനില്ല. ടെസ്റ്റ് പരമ്പരയ്ക്കായി ഇവിടെ എത്തിയപ്പോള്‍ തന്നെ ഇത്തരം പരിക്കുകള്‍ നമ്മള്‍ പ്രതീക്ഷിച്ചതാണ്’ രാഹുല്‍ പറഞ്ഞു.

Read Also:- ചർമ്മത്തെ ആരോഗ്യമുള്ളതും സൗന്ദര്യമുള്ളതാക്കി മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍

ജൊഹന്നാസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ഏഴ് വിക്കറ്റിനാണ് അതിഥേയര്‍ സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒരു ദിവസം ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക മറികടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button