ThiruvananthapuramLatest NewsKeralaNattuvarthaNews

തൊളിക്കോട് പഞ്ചായത്തില്‍ കയ്യാങ്കളി: കോണ്‍ഗ്രസ് അംഗം ദേഹത്ത് പെട്രോള്‍ ഒഴിച്ചു, പ്രതിഷേധം തുടരുന്നു

പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലും പ്രതിഷേധം തുടരുകയാണ്

തിരുവനന്തപുരം: തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. പഞ്ചായത്ത് യോഗത്തില്‍ ഉള്‍പ്പെടാത്ത അജണ്ടകള്‍ കൊണ്ടുവന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലും പ്രതിഷേധം തുടരുകയാണ്.

Read Also : തൊഴിലന്വേഷകര്‍ക്ക് 15,000 ലധികം അവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള നാളെ മുതല്‍

യോഗം ആരംഭിച്ചത് മുതല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം തുടങ്ങിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഡയസില്‍ കയറി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസിലെ ഒരംഗം ദേഹത്ത് പെട്രോള്‍ ഒഴിച്ചു.

വികസന പ്രവര്‍ത്തനങ്ങള്‍ ഭരണപക്ഷത്തിന്റെ വാര്‍ഡുകളില്‍ മാത്രമാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് അംഗങ്ങളുടെ വാര്‍ഡുകളെ അവഗണിക്കുകയാണെന്നും കോണ്‍ഗ്രസ് നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button