ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ച്ചയില്‍ വിമര്‍ശനവുമായി പഞ്ചാബ് സർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും വ്യക്തമായ തെളിവുകൾ നിരത്തി ശ്രീജിത്ത് പണിക്കർ. ശത്രുരാജ്യത്തിന്റെ അരികിൽ നിന്ന് വെറും 10 കിലോമീറ്റർ മാറി 20 മിനിറ്റ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് പരിമിതമായ സുരക്ഷയിൽ നിൽക്കേണ്ടി വന്നതിന്റെ കാരണം പഞ്ചാബ് കോൺഗ്രസ് സർക്കാർ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ഇതെല്ലാം മറന്ന് വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ പേരിൽ പ്രധാനമന്ത്രിയെ വഴിയിൽ നിർത്താൻ പറ്റി എന്നാഘോഷിക്കുകയാണ് കേരളത്തിലെ കോൺഗ്രസുകാർ എന്നും അദ്ദേഹം ചാനൽ ചർച്ചയിൽ ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ശത്രുരാജ്യത്തിന്റെ അതിർത്തിയിൽ നിന്നും 10 കിലോമീറ്റർ പരിധിയിൽ, ഒരു ഉയർന്ന ഹൈവേയിൽ, പരിമിതമായ സുരക്ഷാ സംവിധാനത്തിൽ 20 മിനിറ്റ് നേരം സ്റ്റാറ്റിക് ടാർഗറ്റ് ആയി പ്രധാനമന്ത്രിക്ക് നിൽക്കേണ്ടി വന്നു എന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. എസ്പിജി, കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ്, പഞ്ചാബ് പൊലീസ് ഇവരിൽ ആരാണ് ഉത്തരവാദി?
നിയമം, വ്യവസ്ഥ, രേഖകൾ എന്നിവ പരിശോധിച്ചാൽ മുഖ്യമന്ത്രി ചരൺജിത് ചന്നിയും പഞ്ചാബ് പൊലീസും വെട്ടിലാകും. കോൺഗ്രസ് സർക്കാരിന്റെ പിടിപ്പുകേടിനെ കേരളത്തിലെ കോൺഗ്രസുകാർ വരെ ആഘോഷിക്കുകയാണ്. ചില ചോദ്യങ്ങൾ അവരോടാണ്.
Post Your Comments