കാബൂള്‍: ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയില്‍ നിന്ന് സിക്ക് മത പതാക നീക്കം ചെയ്ത് താലിബാന്‍. അഫ്‌ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലാണ് ഏറെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് താലിബാൻ സംഘം സിക്ക് മത പതാക നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Also Read:‘രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു’: ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
സിക്ക് മതത്തിനോടുള്ള കാടത്ത മനോഭാവമാണ് ഇതിന് കാരണമെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഗുരുദ്വാരയില്‍ നിന്ന് സിക്ക് സമുദായ നേതാവായ നേദന്‍ സിംഗിനെ താലിബാന്‍ തട്ടിക്കൊണ്ടുപാേയിരുന്നു. പ്രശ്നത്തിൽ ഇന്ത്യടക്കമുള്ള രാജ്യങ്ങൾ അഫ്‌ഗാന്‍ സര്‍ക്കാരിനോട് സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
2021 ൽ കാബൂളിലെ ഷോര്‍ ബസാറിലെ ഗുരു ഹര്‍ റായ് സാഹിബ് ഗുരുദ്വാരയില്‍ ഒരു ഐസിസ് തോക്കുധാരി 25 സിക്കുകാരെയാണ് കൂട്ടക്കൊല നടത്തിയത്. ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് താലിബാന് സിക്ക് മതത്തോടുള്ള ക്രൂര മനോഭാവമാണ് വ്യക്തമാകുന്നത്.
Post Your Comments