ThrissurKeralaNattuvarthaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുദ്ദേശത്തോടെ കടന്നുപിടിച്ച സെക്യൂരിറ്റിക്ക് ആറ് വര്‍ഷം കഠിനതടവ്

അയ്യന്തോള്‍ സ്വദേശി മോഹന്‍ രാജി(60)നെയാണ് അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്

തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുദ്ദേശത്തോടെ കടന്നുപിടിച്ച കേസിൽ ഫ്ളാറ്റിലെ സെക്യൂരിറ്റിക്ക് ആറ് വര്‍ഷത്തെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. അയ്യന്തോള്‍ സ്വദേശി മോഹന്‍ രാജി(60)നെയാണ് അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.

35,000 രൂപ പ്രതി പിഴയൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഫ്ളാറ്റിന്‍റെ വരാന്തയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലൈംഗിക ചുവയോടെ സമീപിച്ച് ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ച് അശ്ലീല ഭാഷണം നടത്തുകയായിരുന്നു.

Read Also : പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ച വിലകുറഞ്ഞ നാടകമെന്ന് ചന്നി, കശ്മീർ പോലെ രാഷ്‌ട്രപതി ഭരണം കൊണ്ട് വരാനെന്ന് ആശങ്ക

കുട്ടി അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തു‌‌ടർന്ന് തൃശൂർ വെസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button