KeralaLatest NewsNews

ഐജി ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ ഉന്നതതല സമിതി ശരിവെച്ചു

ഉത്തരവിന്റെ പകര്‍പ്പ് വച്ചത് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന് ആണ് എന്നതും ശ്രദ്ധേയമാണ്.

തിരുവനന്തപുരം: വ്യാജ പുരാവസ്തുതട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ ഉന്നതതല സമിതി ശരിവെച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് യോഗം ചേര്‍ന്ന് സസ്‌പെന്‍ഷന്‍ അംഗീകരിച്ചത്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. അഖിലേന്ത്യാ സര്‍വ്വീസ് ചട്ടപ്രകാരം സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന് 1 മാസത്തിനുള്ളില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. അതിന്റെ മറുപടി പരിശോധിച്ച് വേണം സസ്‌പെന്‍ഷന്‍ സ്ഥിരീകരിക്കാന്‍. ഈ സാഹചര്യത്തില്‍ ലക്ഷ്മണിന് നോട്ടീസ് നല്‍കുകയും മറുപടി ലഭിക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് സസ്‌പെന്‍ഷന്‍ തുടരാന്‍ തീരുമാനിച്ചത്.

Read Also: ഈ റോഡിലൂടെയാണ് മോദി വരുന്നത്, തടസപ്പെടുത്തരുത് , പൊലീസ് വെറുതെപറഞ്ഞതാണെന്ന് കരുതി

അതേസമയം ‘ഗോകുലത്ത് ലക്ഷമണ്‍ ഐഎഫ്എസ്’ എന്നാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് വച്ചത് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന് ആണ് എന്നതും ശ്രദ്ധേയമാണ്. ഐപിഎസ് ഉദ്യോഗസ്ഥനെ ഐഎഫ്എസ് ഉദ്യോഗസ്ഥനായി വിശേഷിപ്പിച്ചതിന് ഒപ്പം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അയക്കേണ്ട കത്ത് അയച്ചത് വനം വകുപ്പിനാണ് എന്നതും ശ്രദ്ധയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button