Latest NewsKeralaNews

മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണ ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല 

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐ ജി ലക്ഷ്മണ ഇന്ന് ഇഡി മുന്നിൽ ഹാജരാകില്ല. തട്ടിപ്പിലെ കളളപ്പണ ഇടപാടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്.

രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ഐജി ലക്ഷ്മണക്ക് നോട്ടീസ് നൽകിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ആണ് ലക്ഷ്മണ ഇന്നലെ അറിയിച്ചിരിക്കുന്നത്.

ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നൽകിയിട്ടും ഐജി ലക്ഷ്മണ ഹാജരായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button