തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പില്‍ ഐജി ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ഐജി ലക്ഷ്മണ്‍ ഇടനില നിന്നതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ആന്ധ്ര സ്വദേശിനിയായ യുവതിയെ ലക്ഷ്മണ്‍ ആണ് മോന്‍സന് പരിചയപ്പെടുത്തിയത്.
Read Also: ചരക്കുവാഹന നികുതിയടയ്ക്കാനുള്ള തീയതി നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു
എന്നാൽ പൊലീസ് ക്ലബില്‍ മൂന്നുപേരും കൂടിക്കാഴ്ച നടത്തിയതിനും തെളിവുകളുണ്ട്. ഇടപാടുകള്‍ വിശദീകരിക്കുന്ന വാട്സാപ്പ് ചാറ്റുകളും, ചിത്രങ്ങളും മാധ്യമങ്ങൾക്ക് ലഭിച്ചു. ബൈബിള്‍, ഖുര്‍ ആന്‍, ഗണേശവിഗ്രഹം, രത്നങ്ങള്‍ എന്നിവയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. മോന്‍സനോട് പുരാവസ്തുക്കള്‍ എത്തിക്കാന്‍ യുവതി നിര്‍ദ്ദേശിക്കുന്ന ശബ്ദ സന്ദേശം മാധ്യമങ്ങൾ പുറത്ത് വിടുന്നു.
Post Your Comments