ന്യൂഡൽഹി: ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയം മാർച്ച് 31 വരെ നീട്ടിയെന്ന് കേന്ദ്രസർക്കാർ. 2022 ഏപ്രിൽ 1 മുതൽ ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനം നിർത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139AA AA അനുസരിച്ച്, ഓരോ വ്യക്തിയും പാന്‍ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്. ഓരോ തവണയും വ്യക്തി പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ നൽകേണ്ടി വരും. ഐ-ടി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം 10,000 രൂപയാണ് പിഴയായി ഈടാക്കുക.
ഒരു വ്യക്തി, ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വയ്ക്കുന്നത് നിയമ വിരുദ്ധമാണ്. ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശമുണ്ടെങ്കിൽ 10,000 രൂപ പിഴ ഈടാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
Post Your Comments