KollamKeralaNattuvarthaLatest NewsNews

പു​തു​വ​ർ​ഷ ത​ലേ​ന്ന് പെ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടിയിലായിരുന്ന പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേസ് : ഒരാൾ കൂടി പിടിയിൽ

ക​ണ്ണ​ന​ല്ലൂ​ർ ചേ​രി​ക്കോ​ണം ചി​റ​യി​ൽ കോ​ള​നി​യി​ൽ ചി​റ​യി​ൽ വീ​ട്ടി​ൽ മ​ഹി​യാ​ണ്​ (18) പി​ടി​യി​ലാ​യ​ത്

ക​ണ്ണ​ന​ല്ലൂ​ർ: പു​തു​വ​ർ​ഷ ത​ലേ​ന്ന് പെ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂടി പിടിയിൽ. ക​ണ്ണ​ന​ല്ലൂ​ർ ചേ​രി​ക്കോ​ണം ചി​റ​യി​ൽ കോ​ള​നി​യി​ൽ ചി​റ​യി​ൽ വീ​ട്ടി​ൽ മ​ഹി​യാ​ണ്​ (18) പി​ടി​യി​ലാ​യ​ത്. ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് ആണ്​ പി​ടി​കൂ​ടിയത്. ‌‌

പു​തു​വ​ർ​ഷ ത​ലേ​ന്ന് പ​​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സി​വി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​ധീ​ർ, സി​യാ​ദ് എ​ന്നി​വ​രാ​ണ് ആ​ക്ര​മണത്തിനിരയായത്. പൊ​ലീ​സ്​ സം​ഘം കോ​ള​നി പ​രി​സ​ര​ത്ത് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് ത​ട​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണ​ന​ല്ലൂ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന്​ ഇ​ൻ​സ്​​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ പൊ​ലീ​സി​നെ ക​ല്ലെ​റി​യുകയും ചെയ്തു.

Read Also : ‘പാർട്ടി സമ്മേളനത്തിൽ പോലീസിനെ തള്ളിപ്പറഞ്ഞില്ല, ആരും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയില്ല’: കോടിയേരി ബാലകൃഷ്ണന്‍

പ്ര​തി​ക​ളാ​യ ശ​ര​ത്തി​നെ സം​ഭ​വ​സ്ഥ​ല​ത്തു​ നി​ന്നും മ​ണി​ക്കു​ട്ട​നെ അ​ടു​ത്ത ദി​വ​സ​വും അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. ഇ​ൻ​സ്​​പെ​ക്ട​ർ യു.​പി. വി​പി​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​​ഐ സ​ജീ​വ്, എ.​എ​സ്.​ഐ​മാ​രാ​യ ഹ​രി​സോ​മ​ൻ ബി​ജു, സി.​പി.​ഒ​മാ​രാ​യ സി​യാ​ദ്, സു​ധീ​ർ, ച​ന്തു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button