ഡൽഹി: തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപമില്ലെന്ന് മുസ്ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെച്ച ബുള്ളി ഭായ് ആപ്പിന് പിന്നിലെ മുഖ്യപ്രതി നീരജ് ബിഷ്‌ണോയ്. താന്‍ ചെയ്തത് ശരിയാണെന്ന് നീരജ് ബിഷ്‌ണോയ് പറഞ്ഞതായും എന്‍ഡിടിവി റിപ്പോര്‍ട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ നീരജാണ് ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കിയത്. ഇയാളെ നിലവില്‍ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഭോപ്പാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബി ടെക് വിദ്യാര്‍ഥിയാണ് നീരജ്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റവെയര്‍ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബില്‍ ഹോസ്റ്റ് ചെയ്ത ആപ്ലിക്കേഷനുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണം: ഹൈക്കോടതി
ബിഷ്‌ണോയ് നിർമ്മിച്ച ബുള്ളി ഭായ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് അധികൃതർ റദ്ദ് ചെയ്തു. ചോദ്യം ചെയ്യലില്‍ ആപ്പ് കഴിഞ്ഞ നവംബറില്‍ താന്‍ തന്നെ വികസിപ്പിച്ചതാണെന്നും ഡിസംബര്‍ 31 ന് മറ്റൊരു ട്വിറ്റര്‍ അക്കൗണ്ട് കൂടി സൃഷ്ടിച്ചിരുന്നതായും ബിഷ്‌ണോയ് പറഞ്ഞു.
Post Your Comments